Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CampsiteAccident

Europe

ജ​ർ​മ​നി​യി​ൽ സ്പോ​ർ​ട്സ് ഫെ​സ്റ്റി​നി​ടെ ക്യാ​മ്പിം​ഗ് സൈ​റ്റി​ൽ മി​ന്ന​ലേ​റ്റു; ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബാ​ഡ​ൻ-​വ്യൂ​ർ​ട്ടെ​ൻ​ബെ​ർ​ഗി​ൽ ന​ട​ന്ന ഹാ​ൻ​ഡ്‌​ബോ​ൾ കാ​യി​ക​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ ക​ന​ത്ത ഇ​ടി​മി​ന്ന​ലി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റ​സ്റ്റാ​റ്റ് (Rastatt) ന​ഗ​ര​ത്തി​ലെ ഒ​രു ക​ളി​സ്ഥ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള ക്യാ​മ്പിംഗ് സൈ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ഓടെ നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ക​ന​ത്ത കൊ​ടു​ങ്കാ​റ്റും മ​ഴ​യും ജ​ർ​മ​നി​യെ ഉ​ല​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​അ​പ​ക​ടം.

കൂ​ടാ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മി​ന്ന​ൽ ചു​ഴ​റ്റി

ഏ​ക​ദേ​ശം 120 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വ​ലി​യൊ​രു ഹാ​ൻ​ഡ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നാ​യി​ട്ടാ​ണ് കാ​യി​ക​താ​ര​ങ്ങ​ളും കാ​ണി​ക​ളും ഈ ​സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ ഒ​ത്തു​കൂ​ടി​യ​ത്. മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഗ്രൗ​ണ്ടി​ൽ താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ൾ അ​ടി​ച്ച് ഇ​വ​ർ ക്യാ​മ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രിയോ​ടെ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ആ​രം​ഭി​ച്ചു. രാ​ത്രി 11 ഓ​ടെ കാ​യി​ക​താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ടെ​ന്‍റു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു​പോ​കാ​ത്ത രീ​തി​യി​ൽ കെ​ട്ടി ഉ​റ​പ്പി​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തൊ​ട്ട​ടു​ത്താ​യി അ​തീ​വ ശ​ക്ത​മാ​യ മി​ന്ന​ൽ പ​തി​ച്ച​ത്.

13 വ​യ​സുകാ​ര​നും പ​രി​ക്ക്; സ്ഥ​ല​ത്ത് വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം:

മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഒ​രു 13 വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ആ​കെ ഒ​ൻ​പ​ത് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ആം​ബു​ല​ൻ​സു​ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ സ​ന്നാ​ഹം ഇ​ര​ച്ചെ​ത്തി.

ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി. പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റ് പേ​രെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​തി​ൽ ഒ​രാ​ളു​ടെ പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​ണെ​ങ്കി​ലും നി​ല​വി​ൽ ജീ​വ​ന് ഭീ​ഷ​ണി​യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ർ​മ​നി​യി​ലു​ട​നീ​ളം ക​ന​ത്ത നാ​ശ​ന​ഷ്ടം

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ജ​ർ​മ്മ​നി​യി​ൽ തു​ട​രു​ന്ന ക​ടു​ത്ത ചൂ​ടി​ന് പി​ന്നാ​ലെ​യാ​ണ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തോ​ടും കൂ​ടി​യ ക​ന​ത്ത കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​ടി​ക്കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് തെ​ക്ക​ൻ ജ​ർ​മ്മ​നി​യി​ലും ഷ്വാ​ബ​ൻ മേ​ഖ​ല​യി​ലും മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യു​ള്ള ഓ​ർ​ക്കാ​ൻ ഗ​ണ​ത്തി​ൽ​പ്പെ​ട്ട കൊ​ടു​ങ്കാ​റ്റാ​ണ് വീ​ശു​ന്ന​ത്.

ക​ന​ത്ത സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി ജ​ർ​മ്മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ 'സൗ​ത്ത് സൈ​ഡ്' (Southside Music Festival) സം​ഗീ​തോ​ത്സ​വം പോ​ലും വെ​ള്ളി​യാ​ഴ്ച രാ​ത്രി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു.

ജ​ർമ​നി​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത ഇ​ടി​മി​ന്ന​ലി​നും മേ​ഘ​വി​സ്ഫോ​ട​ന​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Corehub Up